ഖത്തറില്‍ ഇന്ന് 88 പേര്‍ക്ക് കൊവിഡ്; 73 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഖത്തറില്‍ ഇന്ന് 88 പേര്‍ക്ക് കൊവിഡ്; 73 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ദോഹ: ഖത്തറില്‍ ഇന്ന് 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 68 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 236,776 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണം 608 ആണ്.
നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 975 പേരാണ്. 238,359 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേരെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
Leave A Reply
error: Content is protected !!