കുഞ്ഞിനെ തിരികെ കിട്ടുംവരെ സമരം; നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം ഇരിക്കാനൊരുങ്ങി അനുപമ

കുഞ്ഞിനെ തിരികെ കിട്ടുംവരെ സമരം; നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം ഇരിക്കാനൊരുങ്ങി അനുപമ

തിരുവനന്തപുരം:  കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ മാതാപിതാക്കൾക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി പേരൂർക്കട സ്വദേശി അനുപമ.

നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും കുഞ്ഞിനെ തിരികെ കിട്ടുംവരെ സമരം ചെയ്യുമെന്നും അനുപമ വ്യക്തമാക്കി.

ഇതിനിടെ പാര്‍ട്ടി ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചിരുന്നു.  അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അനുപമയുടെ അച്ഛനെ വിളിച്ച്‌ സംസാരിച്ചിരുന്നു. അജിത്തിന്റെ അച്ഛനോടും വിഷയം സംസാരിച്ചിരുന്നു, അദ്ദേഹം പറഞ്ഞു.

കുഞ്ഞിനെ കൊടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാല്‍ അനുപമയുടെ പേരില്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ച അജിത്തിന്റെ നടപടി അംഗീകരിക്കാനാകില്ല. അതിനാല്‍ മകനെ വിലക്കണമെന്ന് അജിത്തിന്റെ അച്ഛനോട് പറഞ്ഞതായും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് മുന്നോട്ട് പോകണമെന്നും ആനാവൂർ പറഞ്ഞു.

Leave A Reply
error: Content is protected !!