മലപ്പുറം ജില്ലയില്‍ 517 പേര്‍ക്ക് വൈറസ്ബാധ 556 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ 517 പേര്‍ക്ക് വൈറസ്ബാധ 556 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില് ഇന്ന് 517 പേര്ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ. സക്കീന അറിയിച്ചു. 6.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 556 പേര് വിദഗ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില് കോവിഡ് വിമുക്തരായവരുടെ എണ്ണം 5,56,286 പേരായതായും ജില്ലാ മെഡിക്കല് ഓഫീസര് വ്യക്തമാക്കി.
രോഗികളുമായി സമ്പര്ക്കത്തിലേര്പ്പെട്ട് 504 പേര്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ട് പേര്ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില് പ്രവര്ത്തിക്കുന്ന ഒരാള്ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്ക്കും ഇതര സംസ്ഥാനങ്ങളില് നിന്നെത്തിയ മൂന്ന് പേര്ക്കും വൈറസ്ബാധ തിരിച്ചറിഞ്ഞു. 21,314 പേരാണ് ജില്ലയില് ഇപ്പോള് നിരീക്ഷണത്തില് കഴിയുന്നത്.
5,379 പേര് ജില്ലയില് നിലവില് ചികിത്സയിലുണ്ട്. ഇവരില് 514 പേര് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിലും 12 പേര് കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്‌മെന്റ് സെന്ററുകളിലും 40 പേര് കോവിഡ് സെക്കന്ഡ് ലൈന് ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര് സെന്ററുളില് ഇപ്പള് ആരും നിരീക്ഷണത്തിലില്ല. ശേഷിക്കുന്ന കോവിഡ് ബാധിതര് വീടുകളിലും മറ്റുമായാണ് നിരീക്ഷണത്തില് കഴിയുന്നത്.
Leave A Reply
error: Content is protected !!