ക്യാമ്പില്‍ കഴിയുന്ന വയോജനങ്ങൾക്ക് ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജൻ

ക്യാമ്പില്‍ കഴിയുന്ന വയോജനങ്ങൾക്ക് ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജൻ

തൃശൂർ: മഴക്കാലക്കെടുതിയില് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 60 വയസിന് മുകളിൽ ജീവിത ശൈലീ രോഗങ്ങളുള്ള വയോജനങ്ങൾക്ക് ചികിത്സാ സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.
ഇതിനായി ദുരിതാശ്വാസ നിധിയിലേയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്കും ക്യാമ്പിൽ കഴിയുന്നവർക്കും നിർദ്ദേശം നൽകി. മുകുന്ദപുരം താലൂക്കിൽ കല്ലൂർ വെർണാക്കുലർ എൽ പി സ്കൂളിൽ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു മന്ത്രി. കൂടാതെ മണലിപ്പുഴയുടെ തീരം കെട്ടി സംരക്ഷിക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ഇറിഗേഷൻ, റവന്യൂ വകുപ്പുകൾ എംഎൽഎയുമായി ചേർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ജില്ലാ കലക്ടർ മുഖാന്തരം സമർപ്പിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
17 കുടുംബങ്ങളിലായി 55 ആളുകളാണ് നിലവിൽ ക്യാമ്പിൽ തുടരുന്നത്. ക്യാമ്പിൻ്റെ സംഘാടനം മികച്ച രീതിയിലാണെന്നും ക്യാമ്പ് സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. എംഎൽഎ കെ കെ രാമചന്ദ്രൻ, മുകുന്ദപുരം തഹസിൽദാർ ശ്രീരാജ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിൻസ്, തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോഹനൻ തൊഴുക്കാട്ട്, വാർഡ് മെമ്പർ അനു പനങ്കോടൻ, കല്ലൂർ വില്ലേജ് ഓഫീസർ പി ഡി ഷാജു തുടങ്ങിയവർ മന്ത്രിക്കൊപ്പം ക്യാമ്പ് സന്ദർശിച്ചു.
Leave A Reply
error: Content is protected !!