ഐപിഎല്‍ മെഗാ ലേലം, കൂടുതൽ വിവരങ്ങള്‍ പുറത്ത്

ഐപിഎല്‍ മെഗാ ലേലം, കൂടുതൽ വിവരങ്ങള്‍ പുറത്ത്

ഐപിഎല് മെഗാ ലേലവുമായി ബന്ധപ്പെട്ട് നിലനിര്ത്താനുളള താരങ്ങളുടെ എണ്ണം സംബന്ധിച്ചുളള വിവരങ്ങല് പുറത്ത്. ഒരു ടീമിന് നാല് കളിക്കാരെ വരെ നിലനിര്ത്താന് സാധിക്കുമെന്നാണ് റിപ്പോര്ട്ടുകള്.
നിലവിലുള്ള 8 ടീമുകള്ക്കും നാല് വീതം കളിക്കാരെ നിലനിര്ത്താമെന്നാണ് സൂചന. പ്രമുഖ കായിക മാധ്യമമായ ക്രിക്ബസ് ആണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്യുന്നത്. ബി.സി.സി.ഐയും ടീമുകളുടെ പ്രതിനിധികളും തമ്മില് അനൗദ്യോഗിക കൂടിക്കാഴ്ച നടന്നുവെന്നും, ഇതിലാണ് കളിക്കാരെ നിലനിര്ത്തുന്നതിന്റെ ഭാഗമായുള്ള ചര്ച്ചകള് നടന്നതെന്നുമാണ് ക്രിക്ബസ് റിപ്പോര്ട്ട് ചെയ്യുന്നത്.
Leave A Reply
error: Content is protected !!