കോഴിക്കോട് ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാല് പേർ അറസ്റ്റിൽ

കോഴിക്കോട് ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാല് പേർ അറസ്റ്റിൽ

കോഴിക്കോട്: ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാല് പേർ അറസ്റ്റിൽ. കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് രാഹുല്‍ പി.ആര്‍ (24), മലപ്പുറം താനൂര്‍ കുന്നുംപുറത്ത് ബിജിലാസ്(24) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെപിടിയിലായത്.

ഹരികൃഷ്ണയുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.  നാല് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇവര്‍ കഴിഞ്ഞ ദിവസം രാത്രി പിടിയിലായത്.

പുലര്‍ച്ചെ 4.15നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹാഷിഷ് ഓയിലും ഇവര്‍ വന്ന സ്‌കൂട്ടറുകളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. മെഡിക്കല്‍ കോളേജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ മേല്‍ നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രമേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.

Leave A Reply
error: Content is protected !!