തൃശൂരിൽ ഓട്ടോയിൽ എത്തിയ സംഘം യുവാവിനെ വെട്ടികൊന്നു

തൃശൂരിൽ ഓട്ടോയിൽ എത്തിയ സംഘം യുവാവിനെ വെട്ടികൊന്നു

തൃശൂർ: ഓട്ടോയിൽ എത്തിയ സംഘം യുവാവിനെ വെട്ടികൊന്നു.  ഒല്ലൂക്കര സ്വദേശി ഷെമീർ(38) ആണ് മരിച്ചത്.

തൃശൂർ പറവട്ടാനി ചുങ്കത്താണ് സംഭവം. ഓട്ടോയിൽ എത്തിയ സംഘം ഷെമീറിനെ ആക്രമിച്ചതിനു പിന്നാലെ സംഭവ സ്ഥലത്തു തന്നെ ഷെമീർ മരിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് ഷെമീറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെമീർ.  സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave A Reply
error: Content is protected !!