കോർപ്പറേഷൻ നികുതി വെട്ടിപ്പ് കേസ്; ആറ്റിപ്ര സോണൽ ഓഫീസിലെ ജീവനക്കാരൻ പിടിയിൽ

കോർപ്പറേഷൻ നികുതി വെട്ടിപ്പ് കേസ്; ആറ്റിപ്ര സോണൽ ഓഫീസിലെ ജീവനക്കാരൻ പിടിയിൽ

കുളത്തൂർ: നഗരസഭയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആറ്റിപ്ര സോണൽ ഓഫീസിലെ ജീവനക്കാരൻ അറസ്റ്റിൽ. രാജാജി നഗർ സ്വദേശിയും ആറ്റിപ്ര സോണൽ ഓഫീസിലെ ഓഫീസ് അറ്റൻഡന്റുമായ ജോർജുകുട്ടിയെ (47) ആണ് കഴക്കൂട്ടം പൊലീസ് ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തത്.

1,09,746 രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. നഗരസഭയുടെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണൽ ഓഫീസുകളിൽ കണ്ടെത്തിയ 33 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള മൂന്നാമത്തെ അറസ്റ്റാണിത്. നികുതിവെട്ടിപ്പിലെ മുഴുവൻ പ്രതികളെയും അറസ്റ്ര് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി, കോൺഗ്രസ് കൗൺസിലർമാർ നടത്തുന്ന സമരം തുടരുകയാണ്.

Leave A Reply
error: Content is protected !!