പ്രീമിയർ ലീഗിൽ ആഴ്‌സണൽ ഇന്ന് ആസ്റ്റൻ വില്ലയെ നേരിടും

പ്രീമിയർ ലീഗിൽ ആഴ്‌സണൽ ഇന്ന് ആസ്റ്റൻ വില്ലയെ നേരിടും

പ്രീമിയർ ലീഗിൽ ആഴ്‌സണൽ ഇന്ന് ആസ്റ്റൻ വില്ലയെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് ആണ് മത്സരം. ആഴ്‌സണൽ തുടർച്ചയായ രണ്ട് സമനിലകൾക്ക് ശേഷം വിജയം നുണയാൻ ആകും ഇറങ്ങുക.
എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആണ് ഇന്ന് മത്സരം നടക്കുന്നത്. ആഴ്‌സണലിനെ രണ്ടു കളികളിലും കഴിഞ്ഞ സീസണിൽ തോൽപ്പിച്ച വില്ല ഈ സീസണിൽ കഴിഞ്ഞ രണ്ട് കളികളും തോറ്റിരുന്നു.

വില്ല ആഴ്‌സണലിന് എതിരെ കളിച്ച നാലിൽ മൂന്നു കളികളും ജയിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് അവർ ഇന്ന് കളിക്കാനിറങ്ങുന്നത്. ടോട്ടൻഹാം, വോൾവ്സ് ടീമുകളോട് ആണ് വില്ല കഴിഞ്ഞ മത്സരങ്ങളിൽ തോറ്റത്. നിലവിൽ എട്ട് കളികളിൽ മൂന്ന് ജയം നാല് തോൽവിയും ഉള്ള വില്ലയ്ക്ക് പത്ത് പോയിന്റ് ആണ് ഉള്ളത്. എട്ട് കളികളിൽ നിന്ന് മൂന്ന് ജയവും മൂന്ന് തോൽവിയുമുള്ള ആഴ്‌സണലിന് 11 പോയിന്റ് ഉണ്ട്.

Leave A Reply
error: Content is protected !!