സൗദി അറേബ്യയിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇ–ലേണിങ് തുടരും

സൗദി അറേബ്യയിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇ–ലേണിങ് തുടരും

റിയാദ്; സൗദി അറേബ്യയിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇ–ലേണിങ് തുടരും. ഈ വിഭാഗത്തിലെ കുട്ടികൾ ഈ മാസം 31ന് സ്കൂളിൽ നേരിട്ടെത്താനിരിക്കെയാണ് പ്രഖ്യാപനം. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട അന്തിമ പഠന റിപ്പോർട്ട് ലഭിക്കുന്നതുവരെ ഇ–ലേണിങ് തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പ്രൈമറി വിഭാഗത്തിന് മദ്രസത്തി, കെജി വിദ്യാർഥികൾക്ക് റൗദത്തി എന്നീ പോർട്ടലുകളിലായിരിക്കും ക്ലാസുകൾ. മറ്റു ക്ലാസുകളിലെ കുട്ടികൾ ഓഗസ്റ്റ് 29ന് തന്നെ സ്കൂളിൽ എത്തിയിരുന്നു. 2 ഡോസ് വാക്സീൻ എടുത്തവരാണ് നേരിട്ടെത്തി പഠിക്കുന്നത്.

Leave A Reply
error: Content is protected !!