കൊറിയറില്‍ കഞ്ചാവ് എത്തിക്കൽ :ഒരാള്‍ കൂടി പിടിയില്‍

കൊറിയറില്‍ കഞ്ചാവ് എത്തിക്കൽ :ഒരാള്‍ കൂടി പിടിയില്‍

പെരുമ്ബാവൂര്‍: വാഴക്കുളം കുന്നുവഴിയില്‍ കൊറിയറില്‍ എത്തിയ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മാറമ്ബിള്ളി പള്ളിപ്രം എം.ഇ.എസ് കോളേജിനു സമീപം എള്ളുവാരം വീട്ടില്‍ അന്‍സാര്‍ (32) ആണ് പിടിയിലായത് .എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത് .

ഇയാള്‍ ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് കഞ്ചാവ് വാങ്ങാനായി പ്രതികള്‍ ആന്ധ്രയിലേക്ക് പോയത്. കഞ്ചാവ് വാങ്ങുന്നതിനുള്ള പണം നല്കിയതും ഇയാളാണ്. ആന്ധ്രയില്‍ നിന്ന് പണം നല്‍കി വാങ്ങിയ കഞ്ചാവ് ഇവര്‍ കൊറിയര്‍ വഴി അയയ്ക്കുകയായിരുന്നു. കഴിഞ്ഞ പത്തിനാണ് പാഴ്‌സലായെത്തിയ 31 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്.

Leave A Reply
error: Content is protected !!