ദരിദ്ര രാജ്യങ്ങളിലെ വാക്‌സിന്‍ ലഭ്യതക്കുറവ്; കോവിഡ് പ്രതിസന്ധി 2022 ലും തുടരുമെന്ന് ലോകാരോഗ്യ സംഘടന

ദരിദ്ര രാജ്യങ്ങളിലെ വാക്‌സിന്‍ ലഭ്യതക്കുറവ്; കോവിഡ് പ്രതിസന്ധി 2022 ലും തുടരുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ദരിദ്ര രാജ്യങ്ങളിലെ വാക്‌സിന്‍ ലഭ്യതക്കുറവ് മൂലം കോവിഡ് പ്രതിസന്ധി 2022 ലും തുടരുമെന്ന് ലോകാരോഗ്യ സംഘടന.ഡബ്ല്യൂഎച്ച്ഓയിലെ വിദഗ്ധന്‍ ഡോ. ബ്രൂസ് അയ്ൽവാർഡ് ഈ മുന്നറിയിപ്പ് നൽകിയത്.

ആഫ്രിക്കയിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വികസിത രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ഡോസുകള്‍ നല്‍കണം. മരുന്ന് കമ്പനികൾ അവരുടെ മുൻഗണനാ പട്ടികയിൽ ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തണം.

ഇനിയും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. എത്രയും വേഗം വാക്സിന്‍ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. പ്രതിസന്ധി വര്‍ഷങ്ങളോളം നീണ്ടുപോകാതിരിക്കാന്‍ വേഗത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അയ്ല്‍വാര്‍ഡ് പറഞ്ഞു.

Leave A Reply
error: Content is protected !!