മയക്കുമരുന്നും, ഇതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി യുവാവ് പിടിയില്‍;പിടിയിലായത് ബംഗ്ളൂരു മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി

മയക്കുമരുന്നും, ഇതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി യുവാവ് പിടിയില്‍;പിടിയിലായത് ബംഗ്ളൂരു മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി

തലശേരി: മയക്കുമരുന്നും ഇത് ഉപയോഗിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി ബംഗ്ളൂരു മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി പൊലിസിന്റെ പിടിയിലായി. പുതിയങ്ങാടിയിലെ ചൂരിക്കാട് ശിഹാബാണ് അറസ്റ്റിലായത്. 90 മില്ലിഗ്രാം എം.ഡി.എം.എ, 120 ലഹരിഗുളിക, ഹാഷിഷ് ഓയില്‍, ഓയില്‍ ചൂടാക്കാന്‍ ഉപയോഗിക്കുന്ന സിലിണ്ടര്‍ ട്യൂബ്, ഡിജിറ്റല്‍ മെഷീന്‍ എന്നിവയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്ബേത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ശിഹാബ് പിടിയിലായത്.ഇയാളില്‍ നിന്ന് 90 മില്ലിഗ്രാം എം.ഡി.എം.എ, 120 ലഹരിഗുളിക, അല്‍പ്പം ഹാഷിഷ് ഓയില്‍, ഹാഷിഷ് ഓയില്‍ ചൂടാക്കാന്‍ ഉപയോഗിക്കുന്ന സിലിണ്ടര്‍ ട്യൂബ്, മയക്കുമരുന്ന് തൂക്കാനുപയോഗിക്കുന്ന ഡിജിറ്റല്‍ മെഷീന്‍ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 13 എ.എം 9661 കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

വാഹനത്തില്‍ സഞ്ചരി രിച്ചാണ് പ്രതി മയക്കുമരുന്ന് വില്പന നടത്തിയിരുന്നത് . ബംഗ്ളൂരുവിലെ മിത്തി എന്നയാളില്‍ നിന്നാണ് തനിക്ക് മയക്കുമരുന്ന് ലഭിക്കുന്നതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. മയക്കുമരുന്നു വില്പനയുമായി ബന്ധപ്പെട്ട് നിരവധി പേരുമായി ഇയാള്‍ ചാറ്റിങ് നടത്തിയതിന്റെയും ഫോണ്‍ വിളിച്ചതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply
error: Content is protected !!