യുപിയിൽ പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും സ്കൂട്ടറും വാഗ്ദാനം ചെയ്ത് പ്രിയങ്ക ഗാന്ധി

യുപിയിൽ പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും സ്കൂട്ടറും വാഗ്ദാനം ചെയ്ത് പ്രിയങ്ക ഗാന്ധി

ഡല്‍ഹി: യുപിയിൽ പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും സ്കൂട്ടറും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി  പ്രിയങ്ക ഗാന്ധി.ഈ ആഴ്ച പ്രിയങ്ക നല്‍കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണിത്. സംഘടനാ സംവിധാനം പാടെ തകര്‍ന്ന കോൺഗ്രസിന്‍റെ ഉയർത്തെഴുന്നേൽപ്പാണ് ലക്ഷ്യം. അധികാരത്തിലെത്തിയാൽ ഡിഗ്രി വിദ്യാർഥികൾക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്യുന്ന കോൺഗ്രസ് സ്ത്രീവോട്ടുകളിലാണ് കൂടുതൽ കണ്ണുവെക്കുന്നത്.

യു.പി നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത് കേവലം ഏഴ് സീറ്റാണ്. ലോക്സഭയിലുള്ളത് ഒരേ ഒരു എംപി മാത്രം. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനോട് സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടികളൊന്നും തയ്യാറല്ല. ഈ ദുസ്ഥിതി മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് പ്രിയങ്ക ഗാന്ധി.

 

Leave A Reply
error: Content is protected !!