‘ജഗമേ തന്തിരം’ ഏഷ്യാനെറ്റിൽ ഒക്‌ടോബർ 24ന് സംപ്രേഷണത്തിന് എത്തും

‘ജഗമേ തന്തിരം’ ഏഷ്യാനെറ്റിൽ ഒക്‌ടോബർ 24ന്  സംപ്രേഷണത്തിന് എത്തും

ധനുഷ് ചിത്രം ‘ജഗമേ തന്തിരം’ ഏഷ്യാനെറ്റിൽ സംപ്രേഷണത്തിന് ഒരുങ്ങുന്നു. ചിത്രം ഈ മാസം 24ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ 190 രാജ്യങ്ങളിലായി 17 ഭാഷകളിലാണ് നെറ്റ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.

ജൂൺ 18ന് ആയിരുന്നു നെറ്റ്‍ഫ്ലിക്സില്‍ ചെയ്ത ചിത്രത്തില്‍ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് എത്തിയത് . മലയാളി താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായികയായി എത്തിയ ചിത്രത്തിൽ ജോജു ജോര്‍ജുവും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിലെ ജോജുവിന്റെ കഥാപാത്രം പ്രദര്‍ശനത്തിനെത്തും മുന്‍പ് തന്നെ ശ്രദ്ദിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോകമെമ്ബാടും പ്രശസ്തനായ സ്‌കോട്ടിഷ് നടന്‍ ജെയിംസ് കോസ്‌മോയും പ്രധാന താരമായി എത്തിയിരുന്നു.

Leave A Reply
error: Content is protected !!