കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് ജീവനക്കാര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് ജീവനക്കാര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1283 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് ജീവനക്കാര്‍ പിടിയില്‍. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ക്യാബിന്‍ ക്രൂ അംഗം അന്‍സാര്‍, ഭക്ഷണ വിതരണ ഏജന്‍സിയിലെ ട്രക്ക് ഡ്രൈവര്‍ ജംഷീര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് 62 ലക്ഷം രൂപ വിലമതിക്കുന്ന 1283 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത് . ഷാര്‍ജയില്‍ നിന്നെത്തിയ വിമാനത്തിലെ കാറ്ററിംഗ് ട്രോളിയില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം കൈപ്പറ്റാനെത്തിയ കണ്ണൂര്‍ പാല സ്വദേശി നൗഫലും പിടിയിലായി.ഇന്‍്റലിജന്‍സിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Leave A Reply
error: Content is protected !!