പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു

ആമ്ബല്ലൂര്‍: പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. പശുക്കുട്ടിയെ കൊന്നു. എലിക്കോട് പാഡിയില്‍ താമസിക്കുന്ന ആര്യാടന്‍ ശശിയുടെ രണ്ട് വയസുള്ള പശുക്കുട്ടിയെയാണ് പുലി കൊന്നത്.
പാലപ്പിള്ളി റേഞ്ചില്‍ നിന്നുള്ള വനപാലകര്‍ സ്ഥലത്തെത്തി പുലി തന്നെയാണ് പശുക്കുട്ടിയെ ആക്രമിച്ചു കൊന്നതെന്ന് സ്ഥിരീകരിച്ചു. ഈ മാസം ഏഴിന് പാലപ്പിള്ളി വലിയകുളത്ത് പുലിയിറങ്ങി പള്ളിപ്പുറം സുബൈദയുടെ പശുക്കുട്ടിയെ കൊന്നിരുന്നു.

Leave A Reply
error: Content is protected !!