ഗെയ്‌ൽ പൈപ്പ് ലൈൻ കുഴിയിൽ ലോറിതാഴ്‌ന്നു

ഗെയ്‌ൽ പൈപ്പ് ലൈൻ കുഴിയിൽ ലോറിതാഴ്‌ന്നു

ഗെയ്‌ൽ പൈപ്പ് ലൈൻ കുഴിയിൽ വീണ്ടും വാഹനം കുടുങ്ങി. താമരശ്ശേരി കോടതിക്ക് മുൻവശത്ത് ടിപ്പർലോറിയാണ് ബുധനാഴ്ച താഴ്ന്നന്നത്. ഗെയ്‌ൽ പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച കുഴികൾ ശരിയായരീതിയിൽ നികത്താത്തത് കാരണം താമരശ്ശേരി-ബാലുശ്ശേരി റോഡിലും താമരശ്ശേരി- കോഴിക്കോട് റോഡിലും ഒട്ടേറേ വാഹനങ്ങൾ കുഴിയിൽ താഴ്‌ന്നിരുന്നു.

ബൈക്ക് യാത്രക്കാരടക്കം നാലോളം പേർക്ക് ജീവനും നഷ്ടപ്പെട്ടിരുന്നു. ഏതാനും ആഴ്ചകൾ മുമ്പ് നിറയെ യാത്രക്കാരുമായി വരുകയായിരുന്ന സ്വകാര്യബസ് തച്ചംപൊയിലിന് സമീപം കുഴിയിൽ താഴ്ന്നിരുന്നു. കുഴികൾ നികത്തി അപകടങ്ങൾ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!