മയക്കുമരുന്ന് കേസ്; ആര്യൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി

മയക്കുമരുന്ന് കേസ്; ആര്യൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി

മുംബൈ: അഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്..അതേസമയം, രാവിലെ മകൻ ആര്യൻ ഖാനെ കാണാൻ ഷാറൂഖ് ഖാൻ മുംബൈ ആർതർ റോഡ് ജയിലിലെത്തിയിരുന്നു. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ആര്യനെ കാണാൻ ഷാറൂഖ് എത്തുന്നത്.

വൻ മാധ്യമപ്പടയാണ് ഷാറൂഖിനെ കാത്തുനിന്നത്. ആരാധകരും ഷാറൂഖിനെ കാണാൻ ജയിൽ പരിസരത്ത് നിറഞ്ഞിരുന്നു. എന്നാൽ അവരെയൊന്നും ഗൗനിക്കാതെയായിരുന്നു ഷാറൂഖ് ജയിലിനുള്ളിൽ കടന്നത്. മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴും കിങ്ഖാൻ മിണ്ടിയില്ല. ജയിലിനുള്ളിൽ പ്രവേശിക്കുന്നതിനുള്ള നിർദേശങ്ങളൊക്കെ പാലിച്ച് ഷാറൂഖ് ജയിലിനുള്ളിൽ കയറി. ഏകദേശം 20 മിനുറ്റോളം ഷാറൂഖ്, ആര്യനുമായി സംസാരിച്ചെന്നാണ് റിപ്പോർട്ട്.

Leave A Reply
error: Content is protected !!