കുടുംബത്തിലെ നാല് പേരെ കൊന്ന കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കുടുംബത്തിലെ നാല് പേരെ കൊന്ന കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: പ്രമാദമായ കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രവാദത്തിന്റെ പേരിലായിരുന്നു കൊലപാതകം. 2018 ജൂലൈ 29 നു രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ കൂടി എന്നാണു കേസ്.

ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവര്‍കുഴിയില്‍ അനീഷ് നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടിലാണ് മൃതദേഹം. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. മന്ത്രശക്തി ലഭിക്കുന്നതിന് വേണ്ടിയാണ് ഒന്നാം പ്രതിയായ അനീഷും സുഹൃത്ത് ലിബീഷിന്റെ സഹായത്തോടെ കൃഷ്ണനെയും കുടുംബത്തെയും ഒന്നടങ്കം ഇല്ലാതാക്കിയത്. നേരത്തെ ദുര്‍മന്ത്രവാദത്തില്‍ കൃഷ്ണന്റെ സഹായിയായിരുന്നു അനീഷ്. പിന്നീട് ഇവര്‍ അകന്നു. കൃഷ്ണനെ കൊന്നാല്‍ അദ്ദേഹത്തിന്റെ ശക്തി തനിക്ക് ലഭിക്കുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്നാണ് അനീഷ് കൊലപാതകം ആസൂത്രണം ചെയ്തത്.

Leave A Reply
error: Content is protected !!