രാജസ്ഥാനില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു

രാജസ്ഥാനില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു

ജയ്പൂര്‍: ഹോംവർക്ക് ചെയ്തില്ലെന്നാരോപിച്ച് രാജസ്ഥാനില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു.ചുരു ജില്ലയിലെ സലാസറില്‍ സ്വകാര്യ സ്കൂളിലാണ് സംഭവം.ഗണേഷെന്ന പതിമൂന്നുകാരനെ മനോജ് കുമാര്‍ എന്ന അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് സഹപാഠികളുടെ മൊഴി. തുടർന്ന് അവശനായ വിദ്യാർഥി തളർന്നുവീഴുകയായിരുന്നെന്നും സഹപാഠികള്‍ വ്യക്തമാക്കുന്നു.

മര്‍ദനത്തിനു ശേഷം മനോജ് കുമാര്‍ തന്നെയാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും തളര്‍ന്നു വീണതായും പിതാവിനെ വിളിച്ചറിയിച്ചത്. കുട്ടി മരിച്ചതായി അഭിനയിക്കുന്നതാണെന്നായിരുന്നു അധ്യാപകന്‍ പറഞ്ഞിരുന്നത്. എന്നാല്‍, രക്ഷിതാക്കള്‍ സ്കൂളിലെത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Reply
error: Content is protected !!