ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ?

ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ?

പലപ്പോഴും നമുക്ക് ഉണ്ടാകുന്ന സംശയമാണ് ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ എന്നത്. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.ഇത് ശരീരത്തിലെ നല്ല കോശങ്ങളുമായി ചേർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഇവ പലപ്പോഴും കാർസിനോജെനിക് ആകുകയും കാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഒപ്പം തന്നെ ചീത്ത കൊളസ്ട്രോൾ കൂട്ടുകയും ചെയ്യും.

അസിഡിറ്റി, ഹൃദ്രോഗം, പാർക്കിൻസൺസ് എന്നിങ്ങനെയുള്ള രോഗങ്ങൾക്കും എണ്ണയുടെ വീണ്ടും വീണ്ടുമുള്ള ഉപയോഗം കാരണമാകുന്നു. ഡീപ്പ് ഫ്രൈ ചെയ്യാൻ ഉപയോഗിച്ച എണ്ണ ഒരിക്കൽ മാത്രം ഉപയോഗിക്കുന്നത് തന്നെയാണ് ഉചിതം. എന്നാൽ ചിലപ്പോഴെങ്കിലും ഇത് എണ്ണയുടെ ഉപയോഗം പാകം ചെയ്ത ആഹാരം എന്നിവയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. പലഹാരങ്ങളും മറ്റും ഉണ്ടാകുമ്പോൾ ഫാറ്റ് കുറഞ്ഞ എണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്.

Leave A Reply
error: Content is protected !!