ശമ്ബള കുടിശ്ശിക വാങ്ങാന്‍ തോക്കുമായി എത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയില്‍

ശമ്ബള കുടിശ്ശിക വാങ്ങാന്‍ തോക്കുമായി എത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയില്‍

കൊച്ചി: അങ്കമാലിയില്‍ പിസ്റ്റളുമായി എത്തിയ രണ്ട് അതിഥി തൊഴിലാളികള്‍ പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് സഹാറന്‍പൂര്‍ സ്വദേശികളായ ബുര്‍ഹന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരാണ് അറസ്റ്റിലായത്.

കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുര്‍ഹാന്‍. കരാറുകാരന്‍ 48000 രൂപയോളം നല്‍കാനുണ്ടെന്ന് ബുര്‍ഹാന്‍ പൊലീസിനോട് പറഞ്ഞു.
ഇതുവാങ്ങിയെടുക്കുന്നതിന് സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തര്‍പ്രദേശില്‍ നിന്നും വരുത്തുകയായിരുന്നു.

തോക്കുമായി നടക്കുന്നതിനിടയില്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്നും കത്തിയും, വയര്‍ക്കട്ടറും കണ്ടെടുത്തിട്ടുണ്ട്. വെടിമരുന്ന് നിറച്ച്‌ ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരില്‍ നിന്നും പിടികൂടിയത്

Leave A Reply
error: Content is protected !!