ചെന്നൈയിൽ വ്യാജ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ വിൽപന; ഒരാൾ പിടിയിൽ

ചെന്നൈയിൽ വ്യാജ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ വിൽപന; ഒരാൾ പിടിയിൽ

ചെന്നൈ; ചെന്നൈയിൽ വ്യാജ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ വിൽപന നടത്തിയ ഒരാൾ പിടിയിൽ.ചെന്നൈ തിരുവല്ലിക്കേണി എസ്​.ഇർഫാൻഖാൻ(29) ആണ്​ പിടിയിലായത്​. ഇയാളുടെ കൂട്ടാളിയായ ദുബൈയിലെ പ്രവീൺ എന്നയാളെ അറസ്​റ്റ്​ ചെയ്യാനും പൊലീസ്​ നടപടി സ്വീകരിച്ചിട്ടുണ്ട്​.

വിദേശരാജ്യങ്ങളിൽ പോകുന്നതിന്​ അടിയന്തിരമായി കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ആവശ്യമുള്ളവരെയാണ്​ ഇവർ വലയിൽ വീഴ്​ത്തുന്നത്​. 500 രൂപയാണ്​ ഫീസ്​. തുക ജീപേയിൽ(ഗൂഗിൾ പേ) അടക്കണം. പാസ്​പോർട്ടിന്റെ കോപ്പി നൽകിയാൽ അരമണിക്കൂറിനകം കോവിഡ്​ സർട്ടിഫിക്കറ്റ്​ വാട്ട്​സ്ആപ്പിലൂടെ ലഭ്യമാവും.

Leave A Reply
error: Content is protected !!