മലപ്പുറത്ത് മൊബൈല്‍ഷോപ്പ് കുത്തി തുറന്ന് മോഷണം : മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടമായി

മലപ്പുറത്ത് മൊബൈല്‍ഷോപ്പ് കുത്തി തുറന്ന് മോഷണം : മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടമായി

മലപ്പുറം: ചങ്ങരംകുളം വളയംകുളത്തെ കോക്കൂര്‍ റോഡില്‍ മൊബൈല്‍ഷോപ്പ് കുത്തി തുറന്ന് കവര്‍ച്ച. മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണാണ് കവര്‍ന്നത്. കോക്കൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എറവക്കാട് സ്വദേശി ഷെമീലിന്റെ ഉടമസ്ഥതയിലുള്ള ആയിഷ മൊബൈല്‍സിലാണ് കവര്‍ച്ച നടന്നത്.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത് . ഇതിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പത്തോളം പുതിയ മൊബൈലുകളും റിപ്പയറിങിനെത്തിച്ച മൊബൈലുകളും സെക്കന്റ് ഹാന്റ് മൊബൈല്‍ ഫോണുകളുമാണ് മോഷണം പോയത് .ബൈക്കിലെത്തിയ യുവാക്കള്‍ ഷട്ടര്‍ പൊളിച്ച്‌ അകത്ത് കടന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുക്കയായിരുന്നു.

ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ആന്റോ ഫ്രാന്‍സിസ്,വിജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചായി പോലീസ് അറിയിച്ചു.

Leave A Reply
error: Content is protected !!