എംജി യൂണിവേഴ്സിറ്റിയില്‍ എസ്‌എഫ്‌ഐ- എഐഎസ്‌എഫ് സംഘര്‍ഷം

എംജി യൂണിവേഴ്സിറ്റിയില്‍ എസ്‌എഫ്‌ഐ- എഐഎസ്‌എഫ് സംഘര്‍ഷം

എംജി യൂണിവേഴ്സിറ്റിയില്‍ എസ്‌എഫ്‌ഐ- എഐഎസ്‌എഫ് സംഘര്‍ഷം. വാക്കുതര്‍ക്കത്തിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നുവെന്നാണ് എഐഎസ്‌എഫിന്റെ ആരോപണം.

യൂണിവേഴ്‌സിറ്റി സെനറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിനു പിന്നിലെന്ന് സൂചന. പൊലീസുകാരടക്കം കാമ്ബസിലുള്ളപ്പോഴായിരുന്നു യാതൊരു പ്രകോപനവുമില്ലാതെയുള്ള ആക്രമണമെന്നും സംഘര്‍ഷത്തില്‍ പരിക്കേറ്റ എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ എഐഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സ്ത്രീത്വത്തെ അപമാനിക്കുന്നതും, കേട്ടാലറയ്ക്കുന്ന തെറിവിളിയുമാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയതെന്ന് നിമിഷ രാജു പറഞ്ഞു. അതേസമയം, എസ്‌എഫ്‌ഐഐക്കുവേണ്ടി യൂണിവേഴ്‌സിറ്റി അധികൃതര്‍ തെരഞ്ഞടുപ്പ് അട്ടിമറിച്ചെന്ന ആരോപണമുയര്‍ത്തി കെഎസ്യു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.

Leave A Reply
error: Content is protected !!