വിവാഹ വാഗ്‌ദാനം നല്‍കി പീഡനം :സ്വര്‍ണവും തട്ടിയെടുത്തു ഒളിവില്‍ പോയ പ്രതി 9 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍

വിവാഹ വാഗ്‌ദാനം നല്‍കി പീഡനം :സ്വര്‍ണവും തട്ടിയെടുത്തു ഒളിവില്‍ പോയ പ്രതി 9 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍

മലപ്പുറം: വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ പോയ പ്രതി 9 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയിൽ . വടക്കാഞ്ചേരി പാര്‍ലിക്കോട് സ്വദേശി കൊട്ടിലിങ്ങല്‍ റഷീദിനെയാണ് എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ മഞ്ജിത് ലാലിന്‍്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

2012ലായിരുന്നു കേസിനാസ്‌പദമായ സംഭവം . യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ പ്രതിക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ നിലമ്ബൂര്‍ ഡിവൈഎസ്‌പി സാജു കെ അബ്രഹാമിന്‍്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റഷീദിനെ ജോലി ചെയ്യുന്ന വടക്കാഞ്ചേരി ആറ്റൂരിലുള്ള സോഫാ നിര്‍മ്മാണ കമ്ബനിയില്‍ വച്ച്‌ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ എം അസ്സൈനാര്‍, അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്

Leave A Reply
error: Content is protected !!