കൊടുവള്ളിയിലും പരിസരങ്ങളിലും തെരുവുനായ ശല്യം

കൊടുവള്ളിയിലും പരിസരങ്ങളിലും തെരുവുനായ ശല്യം

കൊടുവള്ളിയിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ കൊടുവള്ളി അങ്ങാടിയിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവാവിന് തെരുവുനായയുടെ കടിയേറ്റു. യുവാവ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കിഴക്കോത്ത് പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിലും തെരുവു നായ ശല്യമുള്ളതായി പരാതിയുണ്ട്.

തിങ്കളാഴ്ച രാവിലെ എളേറ്റിൽ വട്ടോളിയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ സഞ്ജീവിനെയും മറ്റൊരാളെയും തെരുവുനായ കടിച്ചിരുന്നു. ഇവർ നരിക്കുനി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. തെരുവുനായ ശല്യം വർധിച്ചത് രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!