കമ്ബകക്കാനം കൂട്ടക്കാെല ; പ്രതി വീട്ടിനുളിൽ ജീവനാെടുക്കിയ നിലയില്‍

കമ്ബകക്കാനം കൂട്ടക്കാെല ; പ്രതി വീട്ടിനുളിൽ ജീവനാെടുക്കിയ നിലയില്‍

അടിമാലി: താെടുപുഴ കമ്ബകക്കാനത്ത് പൂജാരി ഉള്‍പ്പെടെ നാലു പേരെ കൂട്ടക്കാെല ചെയ്​ത സംഭവത്തില്‍ ഒന്നാം പ്രതിയായാ യുവാവിനെ വീട്ടിനുള്ളില്‍ വിഷം കഴിച്ച മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി കാെരങ്ങാട്ടി തേവര്‍ കുഴിയില്‍ അനീഷ് (34) ആണ്​ മരിച്ചത്​.

കിടപ്പുമുറിയില്‍ നിലത്ത്​ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. വീട് അകത്തു നിന്ന് പുട്ടിയിരിക്കുകയായിരുന്നു. പാെലീസെത്തി വാതില്‍ തകര്‍ത്താണ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്.അടുക്കളയില്‍ വിഷ കുപ്പി ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. മാതാവ്​ എറണാകുളത്ത് വീട്ട് ജാേലിക്ക് പാേകുന്നതിനാല്‍ അനീഷ് ഒറ്റക്കാണ് താമസം. ഇയാള്‍ മനാേരാേഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സമീപത്ത് താമസിക്കുന്ന സഹാേദരിയുടെ ഭര്‍ത്താവാണ് പാെലീസില്‍ വിവരം നല്‍കിയത്. പാെലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും രാത്രിയായതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ വെള്ളിയാഴ്ചയാണ്​ നടക്കുക . ഇതിന് ശേഷമാണ് മൃതദേഹം പാേസ്റ്റുമാേര്‍ട്ടത്തിന് കൊണ്ടുപോകുകയെന്ന്​ അടിമാലി പാെലീസ് അറിയിച്ചു

Leave A Reply
error: Content is protected !!