പാറക്കുളത്തിലെത്തിയാൽ പിടയ്ക്കുന്ന മീനുമായി മടങ്ങാം

പാറക്കുളത്തിലെത്തിയാൽ പിടയ്ക്കുന്ന മീനുമായി മടങ്ങാം

ചെറുവണ്ണൂർ ആയുർവേദ ആശുപത്രിക്കു സമീപമുള്ള പാറക്കുളത്തിലെത്തിയാൽ പിടയ്ക്കുന്ന മീനിനെ വാങ്ങാം. വീടിന് തൊട്ടടുത്തുതന്നെയാണ് പാറക്കുളം. 15 വർഷംമുമ്പുതന്നെ ചെറിയരീതിയിൽ മത്സ്യം വളർത്താറുണ്ടായിരുന്നു. ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷിക്കുള്ള ധനസഹായംകൂടി ലഭ്യമായപ്പോൾ കഴിഞ്ഞവർഷം കൂട് കൃഷിയിലേക്ക് കടന്നു.

കുളമുള്ളപറമ്പിൽ കെ.സി. രതീഷാണ് ഒരു വർഷമായി കുളത്തിൽ വിപുലമായരീതിയിൽ മത്സ്യം കൃഷിചെയ്യുന്നത്. 4500-ഓളം മത്സ്യം വളർത്താനുള്ള ശുദ്ധജല കൂട് മത്സ്യകൃഷി പദ്ധതിയാണ് ഫിഷറീസ് വകുപ്പ് മുഖേന ലഭിച്ചത്. 40 ശതമാനം സബ്‌സിഡി ലഭിക്കും. അതിനുപുറമേ സ്വന്തംനിലയ്ക്ക് കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ പാറക്കുളത്തിൽ നിക്ഷേപിക്കുകയും ചെയ്തു. 14,000-ത്തോളം തിലാപ്പിയ മത്സ്യമാണ് വളർത്തിയത്. ആറുമാസമായപ്പോൾ വിൽപ്പനതുടങ്ങി. ഓൺലൈനിലും വാട്‌സാപ്പിലൂടെയുമെല്ലാം ഓർഡറുകൾ ലഭിക്കാറുണ്ട്. പാറക്കുളത്തിലൂടെ ചെറിയൊരു തോണിയിൽ കറങ്ങിയാൽ വലയിൽ മത്സ്യം റെഡി.

Leave A Reply
error: Content is protected !!