ഖത്തറിൽ വാരാന്ത്യം കാറ്റ് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

ഖത്തറിൽ വാരാന്ത്യം കാറ്റ് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

ദോഹ: ഖത്തറിൽ ഈ വാരാന്ത്യം കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പുമായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് രംഗത്ത്. കാറ്റ് കടല്‍ത്തീരത്ത് ശക്തമാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.രാത്രിയില്‍ അന്തരീക്ഷത്തില്‍ നേരിയ പൊടിയും പകല്‍ സമയങ്ങളില്‍ ചൂടും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ താപനില 26 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

വെള്ളിയാഴ്ച കാറ്റ് കടല്‍ത്തീരത്ത് എട്ടു മുതല്‍ 18 നോട്ട് മൈല്‍ വേഗത്തിലോ അല്ലെങ്കില്‍ 25 നോട്ട് മൈല്‍ വേഗത്തിലോ വീശാന്‍ സാധ്യത. കടലില്‍ കാറ്റ് 15 മുതല്‍ 25 നോട്ട് മൈല്‍ വേഗത്തിലോ അല്ലെങ്കില്‍ 35 നോട്ട് മൈല്‍ വേഗത്തിലോ വീശാന്‍ സാധ്യത.ശനിയാഴ്ച, കാറ്റ് കടല്‍ത്തീരത്ത് അഞ്ച് മുതല്‍ 15 നോട്ട് മൈല്‍ വേഗത്തിലും കടല്‍ത്തീരത്ത് 10 മുതല്‍ 20 നോട്ട് മൈല്‍ വേഗത്തിലും ചിലപ്പോള്‍ നാല് മുതല്‍ 14 നോട്ട് മൈല്‍ വേഗത്തില്‍ കുറയാനും സാധ്യതയുണ്ട്.

Leave A Reply
error: Content is protected !!