സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച്​ മൂന്ന്​ മരണം കൂടി

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച്​ മൂന്ന്​ മരണം കൂടി

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച്​ മൂന്ന്​ മരണം കൂടി റിപ്പോർട്ട്​ ചെയ്​തു.​ പുതുതായി 46 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 54 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,111 ഉം രോഗമുക്തരുടെ എണ്ണം 5,37,149 ഉം ആയി.

ആകെ മരണസംഖ്യ 8,773 ആയി ഉയർന്നു. ബാധിച്ച്​ ഗുരുതര നിലയിലുള്ളവരുടെ എണ്ണം 79 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​.ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Leave A Reply
error: Content is protected !!