മീനാങ്കലില്‍ മലവെള്ളപ്പാച്ചില്‍ 15 വീടുകള്‍ തകര്‍ന്നു;ആളുകളെ ക്യമ്പിലേക്ക് മാറ്റി

മീനാങ്കലില്‍ മലവെള്ളപ്പാച്ചില്‍ 15 വീടുകള്‍ തകര്‍ന്നു;ആളുകളെ ക്യമ്പിലേക്ക് മാറ്റി

വിതുര :മീനാങ്കലില്‍ മലവെള്ളപ്പാച്ചില്‍ പന്നിക്കുഴിയില്‍ ഒരുവീട് പൂര്‍ണമായും 15വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഉച്ചയ്ക്ക് ശേഷം തിരുവന്തപുരത്തെ മലയോരമേഖലയില്‍ കനത്ത മഴ തുടരുകയാണ്. പേപ്പാറ വനത്തില്‍ ശക്തമായി മഴ പെയ്തിരുന്നു. മഴയിലെ വെള്ളമാണ് മലവെള്ളപ്പാച്ചിലായി വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മീനാങ്കല്‍ എന്ന ഭാഗത്തേക്ക് ഒഴുകിയെത്തിയത്.

മലവെള്ളപ്പാച്ചില്‍ അജിത കുമാരിയുടെ വീടാണ് പൂര്‍ണമായി തകര്‍ന്നത്. മറ്റ് 15 വീടുകളില്‍ വെള്ളം കയറി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രദേശത്ത് താമസിക്കുന്നവരെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി .

Leave A Reply
error: Content is protected !!