മിന്നലേറ്റ് തെങ്ങുകൾക്ക് തീപിടിച്ചു

മിന്നലേറ്റ് തെങ്ങുകൾക്ക് തീപിടിച്ചു

മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലേറ്റ് തെങ്ങുകൾക്ക് തീപിടിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ എട്ടാംവാർഡ് കെ.എസ്.ഇ.ബി. സബ് എൻജിനിയർ പാലത്തിങ്ങൽ ഷാനവാസ്, പൂവാട്ട് ചേലാംകുന്ന് സുരേഷ് എന്നിവരുടെ വീട്ടുവളപ്പിലെ തെങ്ങുകൾക്കാണ് തീപ്പിടിച്ചത്.

തെങ്ങിൻതലപ്പിന് ഇടിമിന്നലേറ്റ് തീ ആളിക്കത്തി. ബുധനാഴ്ച 3.20-ഓടെയാണ് സംഭവം. കെടുതികൾ നേരിടാൻ മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നിർദേശപ്രകാരം പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്ന ജനമൈത്രി എസ്.ഐ. പി. അസൈൻ, സി.പി.ഒ. കെ. സുനിൽ എന്നിവർ ഉടൻ രക്ഷാപ്രവർത്തനം നടത്തി.

Leave A Reply
error: Content is protected !!