പാലക്കാട് ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്ബുകളിലായി കഴിയുന്നത് 273 പേര്‍

പാലക്കാട് ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്ബുകളിലായി കഴിയുന്നത് 273 പേര്‍

പാലക്കാട്: നിലവില്‍ ജില്ലയിൽ നാല് താലൂക്കുകളായി ഏഴു ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഏഴ് ക്യാമ്ബുകളിലായി 273 പേരാണ് കഴിയുന്നത് . മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോണ്‍വന്‍െറ് യു.പി സ്കൂളില്‍ ആരംഭിച്ച ക്യാമ്ബില്‍ നിലവില്‍ 36 കുടുംബങ്ങളിലെ 103 പേരും . ഒറ്റപ്പാലം താലൂക്കില്‍ കൂനത്തറ ജി.വി.എച്ച്‌.എസ്.എസില്‍ 10 പേരും കാരാട്ട്കുറുശ്ശി എല്‍.പി സ്കൂളില്‍ ആറുപേരും കീഴൂര്‍ യു.പി സ്കൂളില്‍ 33 പേരും പി.ടി.എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 10 പേരുമാണുള്ളത്. പാലക്കാട് താലൂക്കില്‍ മലമ്ബുഴ വില്ലേജിലെ ഹോളി ഫാമിലി സ്കൂളില്‍ ആരംഭിച്ച ക്യാമ്ബില്‍ 79 പേരാണുള്ളത്. ചിറ്റൂര്‍ താലൂക്കില്‍ അയിലൂര്‍ പ്രീ മെട്രിക് ഹോസ്​റ്റലില്‍ ആരംഭിച്ച ക്യാമ്ബില്‍ 32 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!