പാലക്കാട്​ ജില്ലയില്‍ കനത്ത മഴയിൽ 10.31 കോടിയുടെ കൃഷിനാശം

പാലക്കാട്​ ജില്ലയില്‍ കനത്ത മഴയിൽ 10.31 കോടിയുടെ കൃഷിനാശം

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ക​ന​ത്ത മ​ഴ​യി​ല്‍ 10.31 കോ​ടി​യു​ടെ കൃ​ഷി​നാ​ശ​മു​ണ്ടാ​യ​താ​യി പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. കൃ​ഷി വ​കു​പ്പി​െന്‍റ എ​ഫ്.​ഐ.​ആ​ര്‍ അ​നു​സ​രി​ച്ചാ​ണ് നാ​ശ​ന​ഷ്​​ടം ക​ണ​ക്കാ​ക്കി​യ​ത്. 1,442 ക​ര്‍​ഷ​ക​ര്‍​ക്കാ​യാ​ണ് ഇ​ത്ര​യും ന​ഷ്​​ടം ഉണ്ടായത് .1380 ക​ര്‍​ഷ​ക​രു​ടേ​താ​യി 673.5 ഹെ​ക്ട​ര്‍ ഒ​ന്നാം​വി​ള നെ​ല്‍​കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. 10.10 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ട​മാ​ണ് ഇ​തി​ല്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. ര​ണ്ടാം വി​ള നെ​ല്‍​കൃ​ഷി​ക്കാ​യി ത​യ്യാ​റെ​ടു​ക്കു​ന്ന 22 ക​ര്‍​ഷ​ക​രു​ടെ 9.5 ഹെ​ക്ട​റി​ലാ​യി 14.25 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

4.4 ഹെ​ക്ട​റി​ലാ​യി പ​ന്ത​ലി​ട്ടു വ​ള​ര്‍​ത്തു​ന്ന പ​ച്ച​ക്ക​റി​യി​ന​ത്തി​ല്‍ 13 ക​ര്‍​ഷ​ക​രു​ടേ​താ​യി 1.98 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ചു. മ​റ്റു പ​ച്ച​ക്ക​റി​യി​ന​ത്തി​ല്‍ 1.60 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ടം ഉ​ണ്ടാ​യി. കേ​ര​കൃ​ഷി​യി​ല്‍ 75000, ഇ​ഞ്ചി​കൃ​ഷി​യി​ല്‍ 60000, വാ​ഴ​കൃ​ഷി​യി​ല്‍ 1.64 ല​ക്ഷം രൂ​പ​യു​ടെ​യും നാ​ശ​ന​ഷ്​​ട​മാ​ണ് വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​ത്.ജി​ല്ല​യി​ല്‍ ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 20 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്‌ ക​ന​ത്ത മ​ഴ​യി​ല്‍ 61.46 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മൊ​ത്തം 10,430 ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് ന​ഷ്​​ടം സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

Leave A Reply
error: Content is protected !!