സിബിഐ സിരീസിലെ അഞ്ചാം ഭാഗത്തിനുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് ആരംഭിച്ചതായി സംവിധായകന്‍ കെ മധു

സിബിഐ സിരീസിലെ അഞ്ചാം ഭാഗത്തിനുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് ആരംഭിച്ചതായി സംവിധായകന്‍ കെ മധു

സിബിഐ ചിത്രങ്ങൾ മലയാളത്തിൽ ഒരുക്കിയ വലിയ ആരാധകരെ ഉണ്ടാക്കിയ ടീം ആണ് കെ മധുവും എസ് എൻ സ്വാമിയും. മമ്മൂട്ടി സേതുരാമയ്യർ സിബിഐ ആയി എത്തിയ ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിൻറെ നാല് ഭാഗങ്ങൾ ആണ് ഇതുവരെ ഇറങ്ങിയത്. അഞ്ചാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിച്ചു. ഇതിൻറെ ഭാഗമായി ലൊക്കേഷന്‍ ഹണ്ടിംഗ് ആരംഭിച്ചതായി സംവിധായകന്‍ കെ മധു സോഷ്യൽമീഡിയയിലൂടെ അറിയിച്ചു.

“2021… അയ്യര്‍ തിരിച്ചെത്തിയിരിക്കുന്നു! ലൊക്കേഷനുവേണ്ടിയുള്ള തിരച്ചിലിലാണ്. ഓരോ സൂക്ഷ്‍മാംശവും നിര്‍ണ്ണായകമാണ്. പുതിയ കാഴ്ച, പുതിയ പാതകള്‍, പുതിയ വെല്ലുവിളികള്‍, പുതിയ തുമ്പുകള്‍. സിബിഐ 5 വൈകാതെ ആരംഭിക്കും. കാത്തിരുന്ന് കാണുക”, എന്നായിരുന്നു അദ്ധേഹത്തിന്റെ പോസ്റ്റ്. അഖില്‍ ജോര്‍ജ് ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. സിറിള്‍ കുരുവിളയാണ് കലാസംവിധാനം. ഇവർ ഒരുമിച്ചുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചു.

Leave A Reply
error: Content is protected !!