മഴക്കെടുതി: ഉത്തരാഖണ്ഡില്‍ മരണം 64 ആയി

മഴക്കെടുതി: ഉത്തരാഖണ്ഡില്‍ മരണം 64 ആയി

ഡെറാഡൂൺ;ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തിലും മഴക്കെടുതിയിലും മരണം 64 ആയി. പത്തിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായ രണ്ട് ട്രക്കിങ് സംഘത്തില്‍ ഒന്നിന്‍റെ വിവരങ്ങള്‍ ലഭ്യമായി. വൈദ്യുതി ഉല്‍പാദനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും.

സംസ്ഥാനത്തെ മൊബൈല്‍ നെറ്റ്‍വര്‍ക്കിന്‍റെ 80 ശതമാനവും പ്രവര്‍ത്തനക്ഷമമായി. ദുരന്തമേഖലകളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യോമനിരീക്ഷണം നടത്തി. ഗവര്‍ണര്‍ ഗുര്‍മിത് സിങ്ങും മുഖ്യമന്ത്രി പുഷ്ക്കര്‍ സിങ് ധാമിയും ഒപ്പമുണ്ടായിരുന്നു. ഉന്നതതല അവലോകന യോഗവും ചേര്‍ന്നു. 3,500ലധികം ആളുകളെ രക്ഷപ്പെടുത്തിയതായും വിനോദസഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടമായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

Leave A Reply
error: Content is protected !!