ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡ് ആണ് ഇത്തരം നിയന്ത്രണം കൊണ്ടുവരേണ്ടത്. വെർച്വൽ ക്യു ഏർപ്പെടുത്തിയതിൽ സദുദ്ദേശം മാത്രമാണുള്ളതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സുഗമമായ ദർശനത്തിനാണ് വെർച്വൽ ക്യു കൊണ്ടുവന്നത്. 2011 മുതൽ വെർച്വൽ ക്യു നിലവിലുണ്ട്. ഇതുവരെ കാര്യമായ പരാതികള് ഉണ്ടായിട്ടില്ല.

ക്ഷേത്ര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാറിന്‍റെ റോൾ എന്താണ്. വെർച്വൽ ക്യു ഏർപ്പെടുത്താൻ ദേവസ്വം ബഞ്ചിന്‍റെ അനുമതി ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.80 ലക്ഷം പേർക്ക് വെർച്വൽ ക്യു വഴി ദർശനം നടത്താൻ അനുമതി നൽകിയെന്നും സർക്കാർ അറിയിച്ചു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ബോർഡിനാണ് വെ‍ർച്വൽ ക്യു ഏർപ്പെടുത്താൻ അധികാരമെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് തള്ളണമെന്ന് പോലീസ് ഹൈക്കോടതിയിൽ പറഞ്ഞു.

Leave A Reply
error: Content is protected !!