മാതൃസഹോദരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയിൽ

മാതൃസഹോദരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയിൽ

പാരിപ്പള്ളി: മാതൃസഹോദരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കല്‍ കുന്നുംപുറം ചരുവിള പുത്തന്‍ വീട്ടില്‍ അനന്തകുമാറാണ് (23) അറസ്റ്റിലായത്. പാരിപ്പള്ളി പാമ്ബുറം ചിറയില്‍ പുത്തന്‍ വീട്ടില്‍ ഉണ്ണിയെയാണ് (45) ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

അനന്തകുമാറും സുഹൃത്തുക്കളും ബന്ധുവായ ഗോമതിയെ ആക്രമിച്ചത് ഉണ്ണിയും സഹോദരങ്ങളും ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഗോമതിയെ മര്‍ദിച്ചതിന് പ്രതിക്കെതിരെ പാരിപ്പള്ളി പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു.

Leave A Reply
error: Content is protected !!