ഐഡിബിഐ ബാങ്കിന് 567 കോടി രൂപയുടെ അറ്റാദായം

ഐഡിബിഐ ബാങ്കിന് 567 കോടി രൂപയുടെ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ ഐഡിബിഐ ബാങ്ക് 567 കോടി രൂപ അറ്റാദായമുണ്ടാക്കി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 324 കോടി രൂപയെ അപേക്ഷിച്ച് 75 ശതമാനം വര്‍ധനവാണിത്.

പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം വര്‍ധിച്ച് 1,209 കോടി രൂപയിലും എത്തിയിട്ടുണ്ട്. ബാങ്കിന്‍റെ സിആര്‍എആര്‍ 292 അടിസ്ഥാന പോയിന്‍റുകള്‍ വര്‍ധിച്ച് 16.59 ശതമാനത്തിലും എത്തിയിട്ടണ്ട്. അറ്റ നിഷ്ക്രിയ ആസ്തികള്‍ 1.62 ശതമാനമാണ്. ബാങ്കിന്‍റെ കറണ്ട്, സേവിങ്സ് അക്കൗണ്ടുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം വര്‍ധനവോടെ 1,22,012 കോടി രൂപയിലെത്തി എന്നും 2021 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Leave A Reply
error: Content is protected !!