ഹോംവർക്ക് ചെയ്തില്ല ; ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മർദിച്ച് കൊന്നു

ഹോംവർക്ക് ചെയ്തില്ല ; ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മർദിച്ച് കൊന്നു

ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താൽ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മർദിച്ച് കൊലപ്പെടുത്തി . രാജസ്ഥാനില്‍ ചുരു ജില്ലയിലെ സലാസറില്‍ സ്വകാര്യ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ ഗണേഷെന്ന പതിമൂന്നുകാരനെ മനോജ് കുമാര്‍ എന്ന അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് സഹപാഠികൾ വെളിപ്പെടുത്തുന്നത് .

മർദ്ദനത്തെ തുടർന്ന് അവശനായ വിദ്യാർഥി തളർന്നുവീഴുകയായിരുന്നെന്നും സഹപാഠികള്‍ മൊഴി നൽകി .കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും തളര്‍ന്നു വീണതായും പിതാവിനെ വിളിച്ചറിയിച്ചത് മനോജ് കുമാര്‍ തന്നെയാണ് .

എന്നാൽ കുട്ടി മരിച്ചതായി അഭിനയിക്കുന്നതാണെന്നായിരുന്നു അധ്യാപകന്‍ പറഞ്ഞിരുന്നത്. എന്നാല്‍, രക്ഷിതാക്കള്‍ സ്കൂളിലെത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു .

അധ്യാപകന്‍റെ മര്‍ദനത്തിലാണ് മകന്‍ കൊല്ലപ്പെട്ടതെന്ന് ആരോപിച്ചാണ് പിതാവ് ഓം പ്രകാശ് പരാതി നല്‍കിയതെന്ന് സലാസര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സന്ദീപ് വൈഷ്‌ണോജ് ചൂണ്ടിക്കാട്ടി . കൊലക്കുറ്റം ചുമത്തിയാണ് മനോജ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് കേസെടുത്തു .

Leave A Reply
error: Content is protected !!