ഡെന്മാര്‍ക്ക് ഓപ്പണ്‍ മത്സരം: സൈനപുറത്ത്, ലക്ഷ്യ സെന്നും ശ്രീകാന്തും രണ്ടാം റൗണ്ടില്‍

ഡെന്മാര്‍ക്ക് ഓപ്പണ്‍ മത്സരം: സൈനപുറത്ത്, ലക്ഷ്യ സെന്നും ശ്രീകാന്തും രണ്ടാം റൗണ്ടില്‍

കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നേവാള്‍ പുറത്ത്. മോശം ഫോം തുടരുന്ന സൈന ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. മറ്റ് ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്തും ലക്ഷ്യ സെന്നും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ ജേതാവായ സൈന ജപ്പാന്റെ ലോക 20-ാം നമ്പര്‍ താരം ആയ ഓഹോരിയോട് തോറ്റാണ് പുറത്തായത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി. സ്‌കോര്‍: 21-16, 21-14. ഇക്കഴിഞ്ഞ യൂബര്‍ കപ്പില്‍ നിന്ന് സൈന പരിക്കുമൂലം പിന്മാറിയിരുന്നു.

Leave A Reply
error: Content is protected !!