ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും? ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയതായി റിപ്പോര്‍ട്ടുകൾ

ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും? ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയതായി റിപ്പോര്‍ട്ടുകൾ

മുംബൈ: പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസര്‍ ഫാമിലി ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത സീസണ്‍ ഐപിഎല്ലില്‍ രണ്ട് പുതിയ ടീമുകള്‍ കൂടി വരും. ഇതിലൊന്നിനെ മാഞ്ചസ്റ്റര്‍ യുനൈറ്റ്ഡ് ഗ്രൂപ്പ് സ്വന്തമാക്കാനുള്ള ശ്രമം ആരംഭിച്ചു. ടെന്‍ഡര്‍ വാങ്ങാനുള്ള തീയതി ഇന്നലെ അവസാനിച്ചിരുന്നു. ഗ്ലേസര്‍ ഫാമിലിക്ക് പുറമെ, മുന്‍ ഫോര്‍മുല 1 ഉടമസ്ഥരായിരുന്ന സിവിസി പാര്‍ട്‌ണേഴ്‌സ് എന്നിവരാണ് ടെന്‍ഡര്‍ ഡോക്കുമെന്റുകള്‍ വാങ്ങിയവരിലെ പ്രമുഖ വിദേശ ഗ്രൂപ്പുകള്‍.

വിദേശ ഗ്രൂപ്പുകള്‍ക്ക് ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അവര്‍ക്ക് ഇന്ത്യയില്‍ ഒരു കമ്പനി സ്വന്തമായി ഉണ്ടായിരിക്കണം. ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയത് കൊണ്ടുമാത്രം അത് ഫ്രാഞ്ചൈസി വാങ്ങാനാണ് എന്ന് പറയാനാവില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

Leave A Reply
error: Content is protected !!