ടി20 ലോകകപ്പ് ടീമില്‍ നിന്നും മാറി നില്‍ക്കാന്‍ തയാറാണെന്ന് സമ്മതിച്ച് ഓയിന്‍ മോര്‍ഗന്‍

ടി20 ലോകകപ്പ് ടീമില്‍ നിന്നും മാറി നില്‍ക്കാന്‍ തയാറാണെന്ന് സമ്മതിച്ച് ഓയിന്‍ മോര്‍ഗന്‍

ദുബായ്: ബാറ്റിംഗിലെ മോശം ഫോം കണക്കിലെടുത്ത് ടി20 ലോകകപ്പില്‍ ടീമില്‍ നിന്ന് സ്വയം മാറി നില്‍ക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലില്‍ എത്തിച്ചെങ്കിലും ബാറ്റിംഗില്‍ മോര്‍ഗന്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ഐപിഎല്ലില്‍ 11.08 ശരാശരിയില്‍ 133 റണ്‍സ് മാത്രമാണ് മോര്‍ഗന്‍ നേടിയത്.

എല്ലായ്പ്പോഴും പറയുന്ന കാര്യം മാത്രമാണ് എനിക്കിപ്പോഴും പറയാനുള്ളത്. സ്വയം മാറി നിന്ന് മറ്റൊരാള്‍ക്ക് അവസരം നല്‍കാന്‍ ഞാന്‍ എല്ലായ്പ്പോഴും തയാറാണ്. ഇംഗ്ലണ്ട് ടീം ലോകകപ്പ് നേടുന്നതിന് തടസമായി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ റണ്‍സടിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ എന്‍റെ ക്യാപ്റ്റന്‍സി അത്ര മോശമാണെന്ന് തോന്നുന്നില്ല. ഇതെല്ലാം വ്യത്യസ്ത വെല്ലുവിളികളായി കാണാനാണ് ഞാന്‍ ആഗ്രഹിക്കനുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply
error: Content is protected !!