ടി20 ലോകകപ്പ് മത്സരം; ബാബര്‍ അസമിനെ രൂക്ഷമായി വിമർശിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

ടി20 ലോകകപ്പ് മത്സരം; ബാബര്‍ അസമിനെ രൂക്ഷമായി വിമർശിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

ലാഹോര്‍: പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് . രണ്ട് സന്നാഹ മത്സരങ്ങളിലും പാകിസ്ഥാന്‍ കളിച്ച രീതിയാണ് ബട്ടിനെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ മത്സരങ്ങളുമായി താരതമ്യം ചെയ്താണ് ബട്ട് തന്റെ യുട്യൂബ് ചാനലില്‍ സംസാരിച്ചത്.

യാതൊരുവിധ തന്ത്രങ്ങളുമില്ലാതെയാണ് അസമിന് കീഴില്‍ പാകിസ്ഥാന്‍ കളിക്കുന്നതെന്ന് ബട്ട് ആരോപിച്ചു. ”ഇന്ത്യ രണ്ട് സന്നാഹമത്സരങ്ങളും നന്നായി ഉപയോഗിച്ചു. ഐപിഎല്ലില്‍ കളിച്ചവരാണെങ്കില്‍ പോലും എല്ലാവര്‍ക്കും അവസരം നല്‍കാന്‍ ടീം ഇന്ത്യ ശ്രദ്ധിച്ചു. അങ്ങനെ അല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീം ഒരുമിച്ച് കളിച്ചില്ലെന്ന് പറയാമായിരുന്നു. എന്നാലിപ്പോള്‍ പാകിസ്ഥാന്റെ കാര്യത്തില്‍ അങ്ങനെ പറയേണ്ടിവരും.

Leave A Reply
error: Content is protected !!