ടി20 ലോകകപ്പ് മത്സരം; വാര്‍ണറെ എഴുതിത്തള്ളുവന്നവര്‍ക്ക് നിരാശയായിരിക്കും ഫലമെന്ന് മാക്‌സ്‌വെൽ

ടി20 ലോകകപ്പ് മത്സരം; വാര്‍ണറെ എഴുതിത്തള്ളുവന്നവര്‍ക്ക് നിരാശയായിരിക്കും ഫലമെന്ന് മാക്‌സ്‌വെൽ

ദുബായ്: ടി20 ലോകകപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ ആശങ്കയാണ് ഡേവിഡ് വാര്‍ണറുടെ മോശം ഫോം. രണ്ട് സന്നാഹ മത്സരങ്ങളിലും ഓസീസ് ഓപ്പണര്‍ നിരാശപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരെ പൂജ്യത്തിന് മടങ്ങിയപ്പോള്‍ ഇന്ത്യയോട് ഒരു റണ്‍സ് മാത്രമാണ് വാര്‍ണര്‍ക്ക് നേടാന്‍ സാധിച്ചത്. ഐപിഎല്ലിലും  പാടേ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു വാര്‍ണറുടേത്. പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ വാര്‍ണര്‍ക്ക് അധികം ടീമിലും ഇടമില്ലാതായി.

വാര്‍ണറുടെ ഫോം തലവേദന സൃഷ്ടിക്കുമ്പോള്‍ പിന്തുണയുമായി എത്തിയിരിക്കുകയാണ് സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്‍ . വാര്‍ണറെ എഴുതിത്തള്ളുവന്നവര്‍ക്ക് നിരാശയായിരിക്കും ഫലമമെന്നാാണ് മാക്‌സി പറയുന്നത്. ”മൂന്ന് ഫോര്‍മാറ്റിലും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്ന താരമാണ് വാര്‍ണര്‍. അദ്ദേഹത്തെ എഴുതിത്തള്ളറായിട്ടില്ല. കാലം കഴിഞ്ഞെന്ന് പറയുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. ടി20 ലോകകപ്പിലും വാര്‍ണറുടെ വമ്പനടികള്‍ കാണാം.

Leave A Reply
error: Content is protected !!