ചാമ്പ്യൻസ് ലീഗ് മത്സരം; വമ്പന്മാർക്ക് തകർപ്പൻ ജയം, ഗോളടിച്ച് റൊണാൾഡോയും ലെവൻഡോസ്കിയും

ചാമ്പ്യൻസ് ലീഗ് മത്സരം; വമ്പന്മാർക്ക് തകർപ്പൻ ജയം, ഗോളടിച്ച് റൊണാൾഡോയും ലെവൻഡോസ്കിയും

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പന്മാർക്ക് തകർപ്പൻ ജയം. സൂപ്പർ താരങ്ങൾ ഗോൾ നേടിയ മത്സരത്തിൽ എല്ലാ ടീമുകളും അവരുടെ മത്സരങ്ങൾ ജയിച്ചുമുന്നേറി. മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് അറ്റ്ലാന്റയെ തോൽപ്പിച്ചപ്പോൾ ചെൽസിയും ബയേണും എതിരാളികളെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് തകർത്തത്. യുവന്റസ് ഒരു ഗോളിന് ജയിച്ചപ്പോൾ വിയ്യറൽ ഒന്നിനെതിരെ നാലു ഗോളിന് ജയിച്ചു.

ബാഴ്സലോണയും സാൽസ് ബർഗും ജയിച്ചപ്പോൾ ബെറൂസിയ ഡോർമുണ്ടും എസി മിലാനും തോൽവി ഏറ്റുവാങ്ങി. ആവേശകരമായ പോരാട്ടത്തിലാണ് യുണൈറ്റഡ് കരുത്തരായ അറ്റ്ലാന്റയെ തോൽപ്പിച്ചത്. മത്സരത്തിൽ പിന്നിൽനിന്ന ശേഷമാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ യുണൈറ്റഡ് വിജയം നേടിയത്.

Leave A Reply
error: Content is protected !!