മാരക മയക്കുമരുന്നുമായി പൊന്നാനിയിൽ പ്രധാന ഏജൻറ്​ അറസ്റ്റിൽ

മാരക മയക്കുമരുന്നുമായി പൊന്നാനിയിൽ പ്രധാന ഏജൻറ്​ അറസ്റ്റിൽ

പൊന്നാനി: പൊന്നാനിയിലേയും പരിസര പ്രദേശങ്ങളിലേയും സ്‌കൂള്‍- കോളേജ് വിദ്യാർഥികള്‍ക്ക് വിൽപന നടത്താന്‍ കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി പ്രധാന ഏജൻറ്​ അറസ്റ്റിൽ.

പൊന്നാനി തൃക്കാവ് സ്വദേശി ഫൈസൽ റഹ്മാനെ (38)യാണ്​ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്​.

വിപണിയില്‍ ഏകദേശം ഒരു ലക്ഷം രൂപയോളം വില വരുന്ന 20 ജി.ആര്‍ മോളം എം.ഡി.എം.എയും ചില്ലറ വില്പനയ്ക്കായി തയ്യാറാക്കിയ കഞ്ചാവു പാക്കറ്റുകളുമായി ഫൈസലിന്‍റെ ബന്ധു ദിൽഷാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മേഖലയിലെ പ്രധാന ഏജന്‍റായ ഫൈസൽ റഹ്മാനെ പിടികൂടിയത്.

പൊന്നാനി ഇന്‍സ്പക്ടര്‍ വിനോദ് വലിയാറ്റൂരിന്‍റെയും ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡിന്‍റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

Leave A Reply
error: Content is protected !!