പ്ലസ് ടു വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കിയ നാല് യുവാക്കൾ പിടിയിൽ

പ്ലസ് ടു വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കിയ നാല് യുവാക്കൾ പിടിയിൽ

കോഴിക്കോട്: പ്ലസ് ടു വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കിയ നാല് യുവാക്കൾ പിടിയിൽ.

അടുക്കത്ത് പാറച്ചാലിൽ ഷിബു (34), ആക്കൽ പാലോളി അക്ഷയ് (22), മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ് (24), മൊയില്ലാത്തറ തമഞ്ഞീമ്മൽ രാഹുൽ (22) എന്നിവരെയാണ് നാദാപുരം എഎസ്പി നിധിൻ രാജ് അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ചാണ് ഇവർ ദലിത് പെൺകുട്ടിയെ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിച്ച് പീഡിപ്പിച്ചത്.

സായൂജും പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. രണ്ടാഴ്ച മുൻപ്   സായൂജ് പെൺകുട്ടിയെ ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിക്കുകയും പിന്നാലെ എത്തിയ സുഹൃത്തുക്കളായ മറ്റുള്ളവരുമായി ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു. ശീതളപാനീയത്തിൽ ലഹരി ചേർത്ത് കുടിക്കാൻ നൽകിയതായും ഇതിന് ശേഷമാണ് പീഡനം നടത്തിയതെന്നും പെൺകുട്ടി മൊഴി നൽകിയതായി പൊലീസിന് പറഞ്ഞു.

കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് കുറ്റ്യാടി പുഴയോരത്ത് എത്തിയ പെൺകുട്ടിയെ കുറിച്ച് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.  ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പറഞ്ഞത്. തുടർന്ന് തൊട്ടിൽപാലം പൊലീസ് പ്രതികളെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു.

കോഴിക്കോട് പോക്സോ കോടതിയിൽ പ്രതികള ഇന്ന് ഹാജരാക്കും.

Leave A Reply
error: Content is protected !!